കൊവിഡിന്റെ പേരിൽ സമരം നിർത്തില്ല; കെ സുരേന്ദ്രൻ

K Surendran Strike covid

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങൾ നിർത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദിക്കെതിരെ സമരം നടത്താം, മോദിക്കെതിരെ പാടില്ല എന്നത് ഇരട്ടാത്താപ്പാണ്. സമരവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : യുഡിഎഫ് പ്രത്യക്ഷ സമര പരിപാടികൾ നിർത്തുന്നു; രമേശ് ചെന്നിത്തല

“ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിർത്താൻ സാധിക്കില്ല. ജനങ്ങളുടെ പ്രതിഷേധമാണ് സമരം. എന്നാൽ സമരത്തിൽ എത്ര ആളുകൾ വേണം എന്ന കാര്യത്തിലൊക്കെ ചർച്ച ആവാം. കാര്‍ഷിക നിയമത്തിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാജ്യം മുഴുവൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ കർഷകസമരം നടക്കുന്നു. മോദി സർക്കാരിനെതിരെ സമരം ആകാം, പിണറായി സർക്കാരിനെതിരെ സമരം പറ്റില്ല. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വ്യക്തമാകുന്നത്.” സുരേന്ദ്രൻ പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രത്യക്ഷ സമര പരിപാടികൾ യുഡിഎഫ് നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഘടകകക്ഷികളുമായി കൂടിയാലോചിച്ചാണ് ആൾക്കൂട്ട സമരം വേണ്ടൈന്ന തീരുമാനം എടുത്തത്. കാർഷിക ബില്ലിന് എതിരെ നടത്തിയ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സമരങ്ങളുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ആരോഗ്യ നിയമങ്ങൾ പാലിച്ചുള്ള സമരങ്ങൾ മാത്രമേ ഇനി സാധ്യമാകൂവെന്നും മുല്ലപ്പള്ളി. സംസ്ഥാനത്തെ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾ താറുമാറായതായും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതിഷേധം ഉണ്ടാകില്ല എന്നതല്ല അർത്ഥമെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

Story Highlights – Strike will not stop in the name of Covid; K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top