എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു

എറണാകുളം ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ജില്ലയിൽ ഇന്ന് 1056 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 140 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ജില്ലയും എറണാകുളമാണ്. 896 പേർക്ക് സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളിൽ നിന്നും എത്തിയവരാണ്. ഐഎൻഎച്ച്എസിലെ ആറു പേർക്കും ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് 263 പേർ രോഗ മുക്തി നേടി.
Read Also : കോട്ടയം ജില്ലയിൽ ഇന്ന് 442 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകൾ 8000 കടന്നിരുന്നു. 8830 പേർക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 7695 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 23 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story Highlights – ernakulam covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here