Advertisement

കോട്ടയം ജില്ലയിൽ ഇന്ന് 442 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

September 30, 2020
Google News 2 minutes Read

കോട്ടയം ജില്ലയിൽ 442 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 421 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ എട്ടു പേർ മറ്റു ജില്ലക്കാരാണ്.

12 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 9 പേരും ഇന്ന് രേഗ ബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. രോഗബാധിതരിൽ 230 പുരുഷൻമാരും 157 സ്ത്രീകളും 55 കുട്ടികളും ഉൾപ്പെടുന്നു. 56 പേർ 60 വയസിന് മുകളിലുള്ളവരാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം- 1056, തിരുവനന്തപുരം- 986, മലപ്പുറം- 977, കോഴിക്കോട്- 942, കൊല്ലം- 812, തൃശൂർ- 808, ആലപ്പുഴ- 679, പാലക്കാട്- 631, കണ്ണൂർ- 519, കാസർഗോഡ്- 321, പത്തനംതിട്ട- 286, വയനാട്- 214, ഇടുക്കി- 157 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

Story Highlights kottayam,covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here