കോഴിക്കോട് 942 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് 986 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 942 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന 14 പേർക്കും രോഗം സ്ഥിരീകരിച്ചു. 866 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 57 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ഇന്ന് 589 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6751 ആയി.
Read Also : 123 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 986 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 835 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 32 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 379 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. ആറ് മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 11005 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Story Highlights – kozhikode thiruvananthapuram covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here