സന്തോഷ് ഈപ്പനെയും ഭാര്യയെയും ചോദ്യം ചെയ്ത് വിട്ടയച്ചു

ലെെഫ് മിഷന്‍ ഇടപാട് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യ സീമയെയും സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലാണ് ഇവരെ ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നാല് മണിക്കൂര്‍ നേരം ചോദ്യം ചെയ്താണ് ഇരുവരെയും വിട്ടയച്ചത്.
Read Also : ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു
അതേസമയം ലൈഫ് മിഷൻ ക്രമക്കേട് ആരോപണത്തിൽ വിജിലൻസ് കേസെടുത്തു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു. പദ്ധതിയിൽ റെഡ് ക്രസൻറ് യൂണിടാകുമായി നടത്തിയ കരാറിലും കോഴ ഇടപാടിലുമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കോട്ടയം എസ്പി വിശദമായ അന്വേഷണത്തിന് കേസെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ഇതിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സിബിഐ എഫ്‌ഐആർ, വിജിലൻസ് കേസിന് തടസമാകില്ലെന്ന് നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തത്. വിവാദത്തിൽ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വിജിലൻസ് പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ നിന്ന് ലൈഫ് മിഷൻ ഓഫീസിൽ നിന്ന് ഫയലുകളുടെ അസൽ പകർപ്പുകൾ വിജിലൻസ് ശേഖരിച്ചത് വിവാദമായിരുന്നു. ഈ ഫയലുകൾ സിബിഐ സംഘം ആവശ്യപ്പെടാനിരിക്കെയാണ് വിജിലൻസ് കേസെടുത്തതെന്നതും ശ്രദ്ധേയമാണ്.
Story Highlights – santhosh eepan, life mission, cbi probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here