Advertisement

ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു

September 28, 2020
2 minutes Read
CBI questioned Unitac Santosh

ലൈഫ് മിഷൻ കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്ത് താത്കാലികമായി വിട്ടയച്ചു. കേസിൽ അന്വേഷണം 3 ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. യൂണിടാകിന് കരാർ ലഭിച്ചതിൽ ശിവശങ്കർ, യുവി ജോസ്, ടീകെ ജോസ് എന്നീ സർക്കാർ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടോയെന്ന് സിബിഐ പരിശോധിക്കുകയാണ്.

Read Also : ലൈഫ് മിഷൻ; വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന; ‌ഫ്‌ളാറ്റ് നിർമാണം നിർത്തിവച്ച് യൂണിടാക്

സന്തോഷ് ഈപ്പനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് സിബിഐ ചോദ്യം ചെയ്തത്. ഭാര്യയോടൊപ്പമാണ് സന്തോഷ് വൈകുന്നേരം 5.30ഓടെ ഓഫീസിൽ എത്തിയത്. ചോദ്യം ചെയ്യൽ 2 മണിക്കൂർ കഴിഞ്ഞതോടെ സിബിഐ സന്തോഷിനെ താത്ക്കാലികമായി വിട്ടയക്കുകയായിരുന്നു. രേഖകൾ പരിശോധച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്നും സിബിഐ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം 3 ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കാണ് നീങ്ങുന്നത്.

Read Also : ലൈഫ് മിഷൻ കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടൻ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, ലൈഫ് മിഷൻ സിഇഒ യുവി ജോസ്, മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയും ഇപ്പോഴത്തെ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ ടികെ ജോസ് എന്നിവരെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചു.
യൂണിടാകിന് കരാർ ലഭിച്ചതിൽ ഈ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടൽ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കമ്മീഷൻ തുക കൈമാറിയ ശേഷം മാത്രമേ തനിക്ക് എം ശിവശങ്കരനെ നേരിൽ കാണാൻ അനുമനി കിട്ടിയിരുന്നുള്ളുവെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നത്.

Story Highlights CBI has questioned Unitac owner Santosh Eepan and released him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top