ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമം; പതിനാലുകാരിയെ തലയ്ക്കടിച്ച് കൊന്നു

ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ വീണ്ടും ക്രൂരത. ബദോഹി ജില്ലയിൽ പതിനാല് വയസുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹത്‌റാസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ വിട്ട് മാറുന്നതിന് മുൻപാണ് സംഭവം.

ബദോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് സംഭവം. ഇന്ന് രാവിലെ ജോലിക്കായി പുറത്തുപോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ചുറ്റും രക്തം തളംകെട്ടിയിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബദോഹി എസ്.പി രാംഭാദൻ സിംഗ് പറഞ്ഞു. പ്രതികളെ കണ്ടെത്താനും അവരെ അറസ്റ്റ് ചെയ്യാനും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി വ്യക്തമാക്കി.

Story Highlights Uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top