Advertisement

ഇന്ന് 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 105 ആരോഗ്യപ്രവർത്തകർക്കും രോഗം

October 1, 2020
Google News 1 minute Read
7013 social contact covid

സംസ്ഥാനത്ത് ഇന്ന് 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂര്‍ 603, പാലക്കാട് 297, കാസര്‍ഗോഡ് 447, കണ്ണൂര്‍ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൊവിഡ്

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല. 2828 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 29 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു.

Story Highlights 7013 social contact covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here