Advertisement

ലൈഫ് മിഷനിലെ കോടതി വിധി അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഏറ്റ തിരിച്ചടി: രമേശ് ചെന്നിത്തല

October 1, 2020
Google News 0 minutes Read
ramesh chennithala

അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടക്കത്തില്‍ തന്നെ സിബിഐയെ ഓടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് പൊളിഞ്ഞത്. ഇതില്‍ നിന്ന് പാഠം പഠിച്ചാല്‍ സര്‍ക്കാരിന് നല്ലത്. ഇനിയെങ്കിലും കേസ് പിന്‍വലിച്ച് അന്വേഷണവുമായി സിബിഐയോട് സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതി മൂടിവയ്ക്കാന്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്ന് ഖജനാവില്‍ നിന്ന് വന്‍തുക ചെലവഴിക്കുന്നതും അഴിമതിയാണ്. ഈ കൊവിഡ് കാലത്ത് സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടുമ്പോള്‍ പൊതു പണം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടി വാരിക്കോരി ചിലവിടുന്നതിന് എന്തു ന്യായീകരണമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here