Advertisement

ഐപിഎൽ മാച്ച് 13: മുംബൈക്ക് ഇന്ന് ജയിച്ചേ തീരൂ; പഞ്ചാബിനും

October 1, 2020
Google News 2 minutes Read
ipl mi kxip preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കിംഗ്സ് ഇലവൻ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് ആറാം സ്ഥാനത്തുമാണ്.

Read Also : ഞാൻ സഞ്ജുവിന്റെ ആരാധിക; രാജസ്ഥാനെ പിന്തുണയ്ക്കുന്നത് സഞ്ജു ഉള്ളതിനാൽ: സ്മൃതി മന്ദന

മുംബൈ ഇന്ത്യൻസിന് കുറച്ചധികം പ്രശ്നങ്ങളുണ്ട്. ബാറ്റിംഗ് നിരയിൽ ഇതുവരെ ഒരു താരവും സ്ഥിരത കാണിച്ചിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ട്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾ പഴയ ഫോമിൻ്റെ ഏഴയലത്ത് പോലുമില്ല. പൊള്ളാർഡ് ആണ് അല്പം ആശ്വാസം. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലും പ്രശ്നങ്ങളുണ്ട്. ജെയിംസ് പാറ്റിൻസൺ ഡെത്ത് ഓവറിൽ തല്ലു വാങ്ങും എന്നത് കഴിഞ്ഞ മത്സരത്തോടെ മുംബൈ മാനേജ്മെൻ്റിനു മനസ്സിലായിട്ടുണ്ടാവും. ബുംറയും കൃണാൽ പാണ്ഡ്യയും ഫോമിലല്ല. രാഹുൽ ചഹാറും അത്ര മെച്ചമല്ല. ഹർദ്ദിക് പന്തെറിയുന്നില്ല. ട്രെൻ്റ് ബോൾട്ട് ആണ് ആകെ ഒരു ആശ്വാസം. ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് മുംബൈക്ക് ഉള്ളത്. എങ്കിലും ടീമിൽ ഒരു മാറ്റം ഉണ്ടാവാനേ സാധ്യതയുള്ളൂ. പാറ്റിൻസണു പകരം നതാൻ കോൾട്ടർനൈലോ മിച്ചൽ മക്ലാനഗനോ കളിച്ചേക്കും. വിക്കറ്റ് കീപ്പറായി ഇഷൻ കിഷൻ ഉണ്ടെന്ന ഗ്യാരണ്ടി ക്വിൻ്റൺ ഡികോക്കിനു പകരം ക്രിസ് ലിന്നിനെ പരീക്ഷിക്കാനും ടീം മാനേജ്മെൻ്റിൻ്റെ പ്രേരിപ്പിച്ചേക്കും.

Read Also : ആസിഫ് ബയോ ബബിൾ ലംഘിച്ചിട്ടില്ല; വാർത്തകൾ തള്ളി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

പഞ്ചാബ് നിരയിൽ ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. നിക്കോളാൻ പൂരാനു പകരം ക്രിസ് ഗെയിൽ എത്തുമോ എന്നത് മാത്രമാണ് ചോദ്യം. ബാറ്റിംഗ് ശക്തമാണെങ്കിലും ബൗളിംഗ് അത്ര മികച്ചതല്ല. മുഹമ്മദ് ഷമിയും ഷെൽഡൻ കോട്രലും പവർ പ്ലേകളിൽ നന്നായി പന്തെറിയുമെങ്കിലും ഡെത്ത് ഓവറുകളിൽ വിശ്വസിക്കാനാവില്ല. കോട്രലിനു പകരം മുജീബ് റഹ്മാനെ മാനേജ്മെൻ്റ് പരിഗണിച്ചേക്കും. പേസ് ഓപ്ഷൻ തന്നെ വേണമെങ്കിൽ ഹാർഡസ് വിൽജോണും ക്രിസ് ജോർഡാനും ഉണ്ട്.

Story Highlights ipl mumbain indians kings eleven punjab preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here