ആസിഫ് ബയോ ബബിൾ ലംഘിച്ചിട്ടില്ല; വാർത്തകൾ തള്ളി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

KM Asif CSK CEO

മലയാളി താരം കെഎം ആസിഫ് ബയോ ബബിൾ ലംഘിച്ചു എന്ന വാർത്തകൾ തള്ളി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ഹോട്ടൽ ലോബിയിൽ തന്നെ ചെന്നൈ താരങ്ങൾക്കായി പ്രത്യേക റിസപ്ഷൻ ഉണ്ടെന്നും താരങ്ങൾക്ക് ഹോട്ടൽ റിസപ്ഷനിൽ പോകേണ്ട ആവശ്യമില്ലെന്നും കാശി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

Read Also : ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ; റെക്കോർഡിനൊപ്പം ചെന്നൈ-രാജസ്ഥാൻ പോരാട്ടം

“വസ്തുതകള്‍ അന്വേഷിച്ചാണോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹോട്ടല്‍ ലോബിയില്‍ തന്നെ ചെന്നൈ കളിക്കാര്‍ക്കായി പ്രത്യേക റിസപ്ഷനുണ്ട്. കളിക്കാരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു വിഭാഗം ജീവനക്കാരുമുണ്ട്. ആസിഫ് ജനറൽ റിസപ്ഷനിലേക്ക് പോവില്ല. തങ്ങൾക്ക് വേണ്ടി മാത്രമായി ഒരു വിഭാഗം ജീവനക്കാരുണ്ടെന്ന് താരങ്ങൾക്കറിയാം. ആസിഫിന്റെ കൈവശമുണ്ടായിരുന്ന താക്കോല്‍ കളഞ്ഞു പോയെന്നുള്ളത് സത്യമാണ്. പകരം താക്കോലിനായി ജനറൽ റിസപ്ഷനിലേക്കല്ല ആസിഫ് പോയത്.”- കാശി പറഞ്ഞു.

Read Also : ഹോട്ടൽ മുറിയുടെ താക്കോൽ കളഞ്ഞുപോയി; ഐപിഎൽ ബയോ ബബിൾ ലംഘിക്കുന്ന ആദ്യ താരമായി കെഎം ആസിഫ്

ആസിഫ് ബബൈളിൽ നിന്ന് പുറത്തുകടന്നു എന്നും ഇതേ തുടർന്ന് താരം ആറു ദിവസം ക്വാറൻ്റീനിൽ ആയിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. ക്വാറൻ്റീനു ശേഷം താരം ചെന്നൈ ക്യാമ്പിൽ വീണ്ടും ജോയിൻ ചെയ്തു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകളെയാണ് ഇപ്പോൾ സിഎസ്കെ സിഇഓ തള്ളിയത്.

Story Highlights KM Asif didn’t break bubble says CSK CEO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top