Advertisement

ഹോട്ടൽ മുറിയുടെ താക്കോൽ കളഞ്ഞുപോയി; ഐപിഎൽ ബയോ ബബിൾ ലംഘിക്കുന്ന ആദ്യ താരമായി കെഎം ആസിഫ്

October 1, 2020
Google News 2 minutes Read
KM Asif Bio-Secure Bubble

ഐപിഎലിലെ ബയോ ബബിൾ ലംഘിക്കുന്ന ആദ്യ താരമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മലയാളി പേസർ കെഎം ആസിഫ്. ബബിളിനു പുറത്തുള്ള ഹോട്ടൽ റിസപ്ഷനിലേക്കാണ് താരം പോയത്. ബബിളിൽ നിന്ന് പുറത്തുകടന്നതിനെ തുടർന്ന് ആറു ദിവസത്തെ ക്വാറൻ്റീനു ശേഷം താരം ചെന്നൈ ക്യാമ്പിൽ വീണ്ടും ജോയിൻ ചെയ്തു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also : അനുജന് മാനസികാസ്വാസ്ഥ്യം; അനിയത്തി നിത്യരോഗി: കെഎം ആസിഫിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ

തൻ്റെ ഹോട്ടൽ മുറിയുടെ താക്കോൽ മറന്നുപോയതിനെ തുടർന്നാണ് മറ്റൊരു താക്കോലിനായി ആസിഫ് റിസപ്ഷനിലേക്ക് പോയത്. വിവരം ഐപിഎൽ, ചെന്നൈ ടീം അധികൃതരെ താരം അറിയിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ആസിഫിന് ക്വാറൻ്റീൻ നിർദ്ദേശിച്ചത്. അത് മനപൂർവം ചെയ്ത തെറ്റല്ലെന്നും നിയമം പാലിക്കേണ്ടതു കൊണ്ടാണ് താരത്തെ ക്വാറൻ്റീൻ ചെയ്തതെന്നും ഐപിഎൽ അധികൃതർ അറിയിച്ചു.

ബയോ ബബിൾ ലംഘനവുമായി ബന്ധപ്പെട്ട് കടുത്ത നിയമങ്ങളാണ് ഐപിഎലിൽ ഉള്ളത്. ആദ്യ തവണ 6 ദിവസത്തെ ക്വാറൻ്റീനാണ് ശിക്ഷ. രണ്ടാം തവണ ബയോ ബബിൾ ലംഘിച്ചാൽ 6 ദിവസത്തെ ക്വാറൻ്റീനൊപ്പം ഒരു മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്യും. മൂന്നാം വട്ടം ബയോ ബബിൾ ലംഘിച്ചാൽ താരത്തെ ടൂർണമെൻ്റിൽ നിന്ന് വിലക്കും. ഫ്രാഞ്ചൈസികൾക്ക് പകരം താരത്തെ എത്തിക്കാനും അനുവാദം ഉണ്ടാവില്ല.

Story Highlights KM Asif the First Player to Breach Bio-Secure Bubble

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here