വിമൻസ് ഐപിഎൽ നവംബറിൽ; മൂന്ന് ടീമുകളായി തുടരും

Womens t-20 challenge november

വിമൻസ് ടി-20 ചലഞ്ച് വരുന്ന നവംബറിൽ നടക്കുമെന്ന് റിപ്പോർട്ട്. നവംബർ 4 മുതൽ 9 വരെ ടൂർണമെൻ്റ് നടക്കുമെന്ന് ഒരു മുതിർന്ന ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലാണ് ടി-20 ചലഞ്ചും നടക്കുക.

“അതെ, ടൂർണമെൻ്റ് നടത്താനുള്ള തിയതികൾ തീരുമാനിച്ചുകഴിഞ്ഞു. നവംബർ 4 മുതൽ 9 വരെയാവും അത് നടക്കുക. മൂന്ന് ടീമുകൾ തമ്മിൽ റൗണ്ട് റോബിൻ രീതിയിലാവും പോരാട്ടം. അവസാനം ഫൈനലും നടക്കും. ആകെ നാല് മത്സരങ്ങൾ. ഫൈനൽ നവംബർ 9നാണ് തീരുമാനിച്ചിരിക്കുന്നത്.”- ബിസിസിഐ അംഗം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read Also : രാജസ്ഥാന് നാണക്കേടിന്റെ രാത്രി; കൊൽക്കത്തയുടെ ജയം 37 റൺസിന്

ഒക്ടോബർ രണ്ടാം വാരം ടീമുകൾ യുഎഇയിലേക്ക് തിരിക്കും. അവിടെ 6 ദിവസത്തെ ക്വാറൻ്റീൻ കാലാവധിക്കു ശേഷം പരിശീലനത്തിനിറങ്ങും. ഇത്തവണ ടീമുകളിൽ കൂടുതലും ഇന്ത്യൻ താരങ്ങളാവും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ താരങ്ങൾ വിമൻസ് ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനാൽ ടി-20 ചലഞ്ചിൽ ഉണ്ടാവില്ല.

Story Highlights Womens t-20 challenge in november

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top