വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍; 144 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു

kiifb

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. പാഠപുസ്തകങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനം എന്നതിലുപരി കുഞ്ഞുങ്ങളുടെ എല്ലാ രീതിയിലുമുള്ള വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസരംഗം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘100 ദിനങ്ങള്‍ 100 പദ്ധതി’കളുടെ ഭാഗമായി സംസ്ഥാനത്തെ 144 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. കിഫ്ബി, നബാര്‍ഡ്, പ്ലാന്‍ ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തി പണികഴിപ്പിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 10.30 ന് 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയും ധന വകുപ്പു മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷകനും ആയിരിക്കും. ഉദ്ഘാടനം ചെയ്യപ്പെടുകയും ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുകയും ചെയ്യുന്ന കിഫ്ബി പദ്ധതിയില്‍ പെടുന്ന സ്‌കൂളുകളുടെ പട്ടിക

ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍
(കിഫ്ബി 5 കോടി ധനസഹായം)

 • തിരുവനന്തപുരം GGHSS മലയിന്‍കീഴ്,GHSS വെഞ്ഞാറമ്മൂട്
 • കൊല്ലം GHSS കടയ്ക്കല്‍
 • കണ്ണൂര്‍GHSS ചിറ്റാരിപ്പറമ്പ്

കിഫ്ബി 3 കോടി ധനസഹായം

 • കൊല്ലം GHS പനയില്‍
 • ആലപ്പുഴ GHS മണ്ണാഞ്ചേരി, DVHSS ചാരമംഗലം, GHSS ചേര്‍ത്തല സൗത്ത്
 • ഇടുക്കിGHS അടിമാലി
 • എറണാകുളം GHSS കടയിരുപ്പ്
 • തൃശൂര്‍ GVHSS പഴഞ്ഞി, GHSS എരുമപ്പെട്ടി, GFHSS നാട്ടിക, GGHSS
 • വടക്കാഞ്ചേരി,GHSS വരവൂര്‍ (ഫസ്റ്റ്‌ബ്ലോക്ക്)
 • മലപ്പുറം GBHSS മഞ്ചേരി, GHSS പൂക്കോട്ടൂര്‍, MSPHSS മലപ്പുറം, GHSS എടപ്പാള്‍, GMHSS കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, GHSS തൃക്കാവ് കണ്ണൂര്‍GHSS ഇരിക്കൂര്‍,GVHSS കതിരൂര്‍
 • കാസര്‍ഗോഡ്GHSS കുട്ടമത്ത്

ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍
(കിഫ്ബി 3 കോടി ധനസഹായം)

 • തിരുവനന്തപുരം DIET UPS ആറ്റിങ്ങല്‍, GVHSS കുളത്തൂര്‍ നെയ്യാറ്റിന്‍കര, GHSS പാളയംകുന്ന്
 • പത്തനംതിട്ട GHSS തോട്ടക്കോണം, SMGHS കുന്നന്താനം എറണാകുളം GHSS കുട്ടമശേരി, GHSS വെണ്ണല
 • പാലക്കാട് GVHSS മലമ്പുഴ, GHSS ചാലിശേരി
 • മലപ്പുറം GHSS കാട്ടിലങ്ങാടി, GHSS കാവന്നൂര്‍, GVHSS നെല്ലിക്കുത്ത്, GMVHSS വേങ്ങര ടൗണ്‍,GHSS പൂക്കോട്ടുപാടം
 • കോഴിക്കോട് GVHSS ചെറുവണ്ണൂര്‍, GHSS കല്ലാച്ചി, GHS കാവിലമ്പാറ, GGHSS മടപ്പള്ളി, GVHSS മടപ്പള്ളി, GAGHSS ചാലപ്പുറം, GVHSS പയ്യാനക്കല്‍, GHSS മണിയൂര്‍,NGO ക്വാര്‍ട്ടേഴ്‌സ് GHSS
 • വയനാട് GHSS വടുവഞ്ചാല്‍, GVHSS, അമ്പലവയല്‍, GHSS മൂലങ്കാവ്, GHSS ആനപ്പാറ, GMHSS വെള്ളമുണ്ട, GHSS കാട്ടിക്കുളം, GHSS പനമരം, GHSS ക്ാക്കവയല്‍
 • കാസര്‍കോട് GVHSS കാഞ്ഞങ്ങാട്, GHSS അഡൂര്‍, GSBS കുമ്പള

നേരത്തേ 52 സ്‌കൂളുകള്‍ അഞ്ച് കോടി പദ്ധതിയില്‍ കൈമാറിക്കഴിഞ്ഞു. ഇതേ പദ്ധതിയില്‍ ഏഴ് സ്‌കൂളുകള്‍ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്. അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നല്‍കുന്നതെങ്കിലും അതിനുമുകളില്‍ ചെലവ് വര്‍ധിക്കുകയാണെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്നോ പിടിഎ ഫണ്ടില്‍ നിന്നോ തുക കണ്ടെത്തി പദ്ധതി പൂര്‍ത്തിയാക്കി വരികയാണ്.

മൂന്നു കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി ആകെ 395 സ്‌കൂളുകളിലാണ് നടപ്പാക്കുന്നത്. ഇതില്‍ 29 സ്‌കൂളുകള്‍ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിനേരത്തേ കൈമാറിയിരുന്നു.

ഒരു കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 446 സ്‌കൂളുകളിലാണ് വികസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായി. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള 4752 സ്‌കൂളുകളില്‍ 58430 ലാപ്‌ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്ഡിഎംഐ കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്‌ക്രീനുകള്‍, 41544 യുഎസ്ബി സ്പീക്കറുകള്‍, 4688 ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, 4522 നാല്‍പത്തിരണ്ടിഞ്ച് എല്‍ഇഡി ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്ഡി വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍ ,എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ വിനിയോഗിച്ചു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയര്‍ത്തുന്നതിന് വന്‍ പദ്ധതികള്‍ ആണ് കിഫ്ബി വഴി നടപ്പാക്കുന്നത്. 785 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സ്മാര്‍ട് ക്ലാസ്, സ്മാര്‍ട്ട് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 45000 ക്ലാസ് റൂമുകളാണ് ഇത്തരത്തില്‍ ഹൈടെക് ആയി മാറ്റപ്പെട്ടത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (KITE) ആണ് പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി

Story Highlights kerala government, kiifb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top