മരണത്തെ കുറിച്ചുള്ള ഓർമപ്പെടുത്തൽ; ശ്രദ്ധേയമായി ‘ആകാലിക’

സോഷ്യൽ മീഡിയയിൽ വൈറലായി ‘ആകാലിക’ എന്ന ഹ്രസ്വ ചിത്രം. ആകസ്മികമായി ഉണ്ടാകുന്ന മരണവും, ഒരമ്മ സ്വന്തം കുഞ്ഞിനെ പിരിയുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ആണ് ഈ ഫിലിമിന്റെ പ്രേമേയം. മരണത്തെ കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ കൊച്ചു ചിത്രം.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ‘ആകാലിക’ ഒരുക്കിയത്. മാക്കാൻ ടാക്കീസിന്റെ ബാനറിൽ ഓയ്മ ആണ് കഥയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. രണ്ട് കഥാപാത്രങ്ങളിലൂടെ മാത്രം കഥ പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധേയമാണ്. മെറ്റിൽഡ അക്കിനോയും അഗസ്റ്റിനും ആണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ജോമി വർഗീസാണ് ചിത്രത്തിന് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത് .

https://www.youtube.com/watch?v=TPMm7v1g5k8

Story Highlights Aakaalika, Short film

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top