കോഴിക്കോട് ഇന്ന് 1146 പേര്‍ക്ക് കൊവിഡ്; 1051 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1051 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 64 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here