ഹർഭജന്റെയും റെയ്നയുടെയും കരാർ റദ്ദാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്: റിപ്പോർട്ട്

ഐപിഎൽ സീസണിൽ നിന്ന് പിന്മാറിയ മധ്യനിര താരം സുരേഷ് റെയ്നയുടെയും സ്പിന്നർ ഹർഭജൻ സിംഗിൻ്റെയും കരാർ റദ്ദാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ഇൻസൈഡ് സ്പോർട്ട് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇരുവരുടെയും പേരുകൾ നേരത്തെ തന്നെ മാനേജ്മെൻ്റ് നീക്കിയിരുന്നു. സുരേഷ് റെയ്ന ട്വിറ്ററിൽ ചെന്നൈയെ അൺഫോളോ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.
Read Also : ഞാൻ ഒപ്പമില്ലെന്നത് ചിന്തിക്കാനാവുന്നില്ല; ആശംസകൾ: ചെന്നൈ സൂപ്പർ കിംഗ്സിന് ആശംസകൾ അറിയിച്ച് സുരേഷ് റെയ്ന
തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് തിരികെ പോയത്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. ഇതോടൊപ്പം ചെന്നൈ ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ തിരികെ പോവാൻ പ്രേരിപ്പിച്ചു.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെറ്ററൻ സ്പിന്നർ ഹർഭജൻ ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ ഹർഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നുമില്ല.
Read Also : റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎലിൽ നിന്ന് പിന്മാറി
സീസണിൽ ചെന്നൈയുടെ നില പരുങ്ങലിലാണ്. ഉദ്ഘാടന മത്സരത്തിൽ വിജയിച്ച ചെന്നൈ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഇന്ന് സൺറൈസേഴ്സിനെതിരെയാണ് ചെന്നൈയുടെ നാലാം മത്സരം.
Story Highlights – CSK to end contracts with Harbhajan Singh, Suresh Raina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here