ഞാൻ ഒപ്പമില്ലെന്നത് ചിന്തിക്കാനാവുന്നില്ല; ആശംസകൾ: ചെന്നൈ സൂപ്പർ കിംഗ്സിന് ആശംസകൾ അറിയിച്ച് സുരേഷ് റെയ്ന

ഐപിഎൽ പോരിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ആശംസകളറിയിച്ച് സുരേഷ് റെയ്ന. കുടുംബാംഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഐപിഎൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയ റെയ്ന തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന ഉദ്ഘാട മത്സരത്തോടെയാണ് ചെന്നൈ ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കുക.
Read Also : മരുക്കാട്ടിലെ ക്രിക്കറ്റ് മാമാങ്കം; ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം
‘ചെന്നൈ സൂപ്പർ കിംഗ്സിന് എല്ലാ വിജയവും ആശംസിക്കുന്നു. ഇന്ന് ഞാൻ നിങ്ങൾക്കൊപ്പം അവിടെ ഇല്ല എന്നത് ചിന്തിക്കാൻ സാധിക്കാത്തതാണ്. എങ്കിലും എന്റെ ആശംസകൾ നിങ്ങൾക്കൊപ്പമുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.’ – റെയ്ന കുറിച്ചു.
തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് റെയ്ന നാട്ടിലേക്ക് തിരികെ പോയത്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. ഇതോടൊപ്പം ചെന്നൈ ക്യാമ്പിൽ കൊവിഡ് പടർന്നതും റെയ്നയെ തിരികെ പോവാൻ പ്രേരിപ്പിച്ചു.
Read Also : റെയ്നക്ക് പകരം മലാൻ ടീമിലെത്തില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
ഐപിഎൽ 13ആം സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് 13ആം സീസണ് അരങ്ങുണരുക. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7.30നാണ് ഉദ്ഘാടന മത്സരം.
Story Highlights – Suresh Raina wishes CSK best wishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here