റെയ്നക്ക് പകരം മലാൻ ടീമിലെത്തില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎല്ലിൽ നിന്ന് പിന്മാറിയ മധ്യനിര താരം സുരേഷ് റെയ്നക്ക് പകരം ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ ടീമിലെത്തുമെന്ന റിപ്പോർട്ടുകൾ തള്ളി ചെന്നൈ സൂപ്പർ കിംഗ്സ്. ടീമിൽ ഉൾപ്പെടുത്താവുന്ന വിദേശ താരങ്ങളുടെ ക്വാട്ട കഴിഞ്ഞു എന്നും ഇനിയൊരു വിദേശ താരത്തെ സൈൻ ചെയ്യാൻ ക്ലബിനു സാധിക്കില്ലെന്നും ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.
Read Also : റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎലിൽ നിന്ന് പിന്മാറി
എട്ട് വിദേശ താരങ്ങളെയാണ് ഒരു ടീമിൽ ഉൾപ്പെടുത്താനാവുക. ഷെയ്ൻ വാട്‌സൻ, ലുങ്കി എൻഗിഡി, ഇമ്രാൻ താഹിർ, ജോഷ് ഹേസൽവുഡ്, മിച്ചൽ സാൻ്റ്നർ, ഡ്വെയിൻ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, സാം കറൻ എന്നീ വിദേശ കളിക്കാരാണ് ഇപ്പോൾ ചെന്നൈ ടീമിലുള്ളത്.
അതേ സമയം, കൊവിഡ് മുക്തനായ പേസർ ദീപക് ചഹാർ വെള്ളിയാഴ്ച ടീം അംഗങ്ങൾക്കൊപ്പം പരിശീലനം ആരംഭിക്കും. താരത്തിന് ഐപിഎല്ലിൽ കളിക്കാനുള്ള എല്ലാ അനുമതിയും ലഭിച്ചതായി കാശി വിശ്വനാഥൻ പറഞ്ഞു.
16 രാജ്യാന്തര മാച്ചുകളിൽ നിന്ന് 7 ഫിഫ്റ്റിയും ഒരു സെഞ്ചുറിയും. 49 ശരാശരിയിൽ 147 സ്ട്രൈക്ക് റേറ്റ്. 206 ടി-20കളിൽ നിന്ന് 5643 റൺസ്. 32 ഫിഫ്റ്റിയും അഞ്ച് സെഞ്ചുറിയും. ശരാശരി 34. സ്ട്രൈക്ക് റേറ്റ് 129. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്റ്സ്മാൻ എന്നിങ്ങനെയാണ് ഡേവിഡ് മലാൻ്റെ വിശേഷണങ്ങൾ.
Read Also : ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച് രോഹിത്; ഗാലറിയുടെ പുറത്തേക്ക് പന്തടിച്ച് ധോണി: വൈറൽ വിഡിയോകൾ
ഇത്തവണ ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.
Story Highlights – CSK CEO dismisses reports of Suresh Raina being replaced by Dawid Malan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here