റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎലിൽ നിന്ന് പിന്മാറി

Harbhajan Singh IPL

സുരേഷ് റെയ്നക്ക് പിന്നാലെ മറ്റൊരു ചെന്നൈ സൂപ്പർ കിംഗ്സ് താരം ഹർഭജൻ സിംഗും ഐപിഎലിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വെറ്ററൻ സ്പിന്നർ ഐപിഎലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. സുരേഷ് റെയ്നക്കൊപ്പം ഹർഭജൻ കൂടി പിന്മാറിയത് സിഎസ്കെയ്ക്ക് കടുത്ത തിരിച്ചടിയാകും.

Read Also : റെയ്നക്ക് മാനസാന്തരം; തിരികെ ടീമിലെടുക്കണമെന്ന് ധോണിയോട് അപേക്ഷിച്ചു എന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ ഹർഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയിൽ എത്തിയതുമില്ല. ചൊവ്വാഴ്ചയാണ് താരം യുഎഇയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, ക്യാമ്പിലെ കൊവിഡ് കണക്കുകൾ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒന്നുകിൽ അദ്ദേഹം വരാൻ താമസിക്കും. അല്ലെങ്കിൽ ഇക്കൊല്ലത്തെ ഐപിഎൽ ക്യാൻസൽ ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേ സമയം, ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ടീം ഉടമ എൻ ശ്രീനിവാസനോടും ക്യാപ്റ്റൻ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also : സിഎസ്കെയുമായി ഒരു പ്രശ്നവുമില്ല; ഞാൻ തിരികെ പോയത് എന്റെ കുടുംബത്തിനു വേണ്ടി: സുരേഷ് റെയ്ന

നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്നയെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ഇതിനു പിന്നാലെ താരം ധോണിയെ സമീപിച്ച് ടീമിലേക്ക് തിരികെ എടുക്കണം എന്ന് അഭ്യർത്ഥിച്ചു. ധോണിയും സ്റ്റീഫൻ ഫ്ലെമിങും ഉൾപ്പെടെയുള്ള ടീം മാനേജ്മെൻ്റ് വിഷയം പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights Harbhajan Singh has pulled out of IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top