റെയ്നക്ക് മാനസാന്തരം; തിരികെ ടീമിലെടുക്കണമെന്ന് ധോണിയോട് അപേക്ഷിച്ചു എന്ന് റിപ്പോർട്ട്

Suresh Raina CSK comeback

യുഎയിലെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചന. ടീം ഉടമ എൻ ശ്രീനിവാസനോടും ക്യാപ്റ്റൻ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also : സിഎസ്കെയുമായി ഒരു പ്രശ്നവുമില്ല; ഞാൻ തിരികെ പോയത് എന്റെ കുടുംബത്തിനു വേണ്ടി: സുരേഷ് റെയ്ന

നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്നയെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ഇതിനു പിന്നാലെ താരം ധോണിയെ സമീപിച്ചു. ടീമിലേക്ക് തിരികെ എടുക്കണം എന്ന് അഭ്യർത്ഥിച്ച റെയ്ന ടീം ഉടമ എൻ ശ്രീനിവാസനോടും മാപ്പ് അപേക്ഷിച്ചു. ധോണിയും സ്റ്റീഫൻ ഫ്ലെമിങും ഉൾപ്പെടെയുള്ള ടീം മാനേജ്മെൻ്റ് വിഷയം പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് റെയ്ന യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തൻ്റെ അമ്മാവൻ കൊല്ലപ്പെട്ടത് റെയ്നയെ നാട്ടിലേക്ക് തിരികെ പോകാൻ പ്രേരിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു.

“അതൊരു വ്യക്തിപരമായ തീരുമാനമായിരുന്നു. കുടുംബത്തിനായി എനിക്ക് തിരികെ പോകേണ്ടിയിരുന്നു. സിഎസ്കെ കുടുംബം പോലെയാണ്. ക്ലബും ഞാനുമായി യാതൊരു പ്രശ്നവുമില്ല. എനിക്കുള്ളത് ഇളം പ്രായത്തിലുള്ള ഒരു കുടുംബമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെന്തു ചെയ്യുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. ഞാൻ 20 ദിവസത്തിലധികമായി കുട്ടികളെ കണ്ടിട്ടില്ല. തിരികെ വന്നിട്ടും ഞാൻ ക്വാറൻ്റീനിലാണ്.”- റെയ്ന പറഞ്ഞു.

Read Also : ഇന്നലെ കസിനും മരണപ്പെട്ടു; പ്രതികളെ കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു: ഒടുവിൽ മനസ്സു തുറന്ന് റെയ്ന

ടീം ഉടമ എൻ ശ്രീനിവാസൻ എനിക്ക് ഒരു പിതാവിനെപ്പോലെയാണെന്നും റെയ്ന പറഞ്ഞിരുന്നു. ഒരു പിതാവ് മകനെ ശകാരിക്കുന്നതു പോലെയേ അദ്ദേഹത്തിൻ്റെ പ്രസ്താവനയെ കണക്കാക്കുന്നുള്ളൂ. നാട്ടിൽ ക്വാറൻ്റീനിലായിരിക്കുമ്പോഴും താൻ പരിശീലിക്കുന്നുണ്ട്. ചിലപ്പോൾ യുഎഇയിലേക്ക് തിരികെ പോകുമെന്നും റെയ്ന പറഞ്ഞിരുന്നു.\

Story Highlights Suresh Raina wants CSK comeback report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top