Advertisement

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം

October 2, 2020
1 minute Read

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തിരുന്നു. സണ്‍റൈസേഴ്‌സിന്റെ തുടക്കം വിക്കറ്റ് വീഴ്ചയോടെയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട ജോണി ബെയര്‍‌സ്റ്റോ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നാലെ എത്തിയ മനീഷ് പണ്ഡെയെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം പ്രിയം ഗാര്‍ഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 26 പന്തുകള്‍ നേരിട്ട താരം 51 റണ്‍സെടുത്തു.

ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനെ റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. എം.എസ്. ധോണി അവസാന ഓവറുകള്‍ വരെ പൊരുതിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാനായില്ല. 50 റണ്‍സെടുത്ത ജഡേജ 18 ാം ഓവറില്‍ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോണി അവസാനം വരെ പൊരുതിയെങ്കിലും വിജയം ഏഴു റണ്‍സ് അകലെയായി.

Story Highlights Sunrisers Hyderabad win by 7 runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top