പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

LoC Pak Fires India

വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താൻ സൈനിക പോസ്റ്റുകൾ തകർന്നു. കനത്ത നാശനഷ്ടം പാകിസ്ഥാൻ ഭാഗത്ത് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർക്ക് ഉൾപ്പെടെ പാക് ഭാഗത്ത് ആൾനാശം ഉണ്ടായതായും റിപ്പോർട്ടുണ്ട്. നേരത്തെ പാക് ആക്രമണത്തിൽ ഇന്ത്യയുടെ 3 സൈനികർ വീരമൃത്യു വരിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് പാക് സൈന്യം കരാർ ലംഘിച്ച് വെടിയുതിർക്കാൻ ആരംഭിച്ചത്. മങ്കോട്ടെ, കൃഷ്ണ ഘട്ടി മേഖലകളിലായിരുന്നു വെടിവെപ്പ്.

Story Highlights Massive Escalation Along LoC As Pak Fires Artillery, India Responds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top