തൃശൂരിൽ 778 പേർക്ക് കൂടി കൊവിഡ്; 420 പേർ രോഗമുക്തരായി

6004 confirmed covid through contact

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 771 ഉം സമ്പർക്ക രോഗബാധയാണ്. എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ 420 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പതിമൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ഫ്രന്റ് ലൈൻ പ്രവർത്തകരായ അഞ്ച് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആയി. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 15844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8966 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടു.

Story Highlights Covid 19, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top