പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 296 പേര്‍ക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 296 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുമുണ്ട്.

ജില്ലയില്‍ ഇതുവരെ 8607 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 6154 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 6315 ആണ്. ഇന്ന് ജില്ലയില്‍ മൂന്നു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 29ന് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (90), പെരിങ്ങര സ്വദേശി (65), സെപ്റ്റംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച മണ്ണടി സ്വദേശി (70) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 52 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 166 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 6315 ആയി.

ജില്ലയില്‍ 14465 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2279 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3412 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20156 പേര്‍ നിരീക്ഷണത്തിലാണ്.

Story Highlights Pathanamthitta district covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top