24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയത് 54,563 സാമ്പിളുകളിൽ

covid test

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയത് 54,563 സാമ്പിളുകളിൽ. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

അതേസമയം കേരളത്തിൽ ഇന്ന് 7834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം- 1049, മലപ്പുറം- 973, കോഴിക്കോട്- 941, എറണാകുളം- 925, തൃശൂർ- 778, ആലപ്പുഴ- 633, കൊല്ലം- 534, പാലക്കാട്- 496, കണ്ണൂർ- 423, കോട്ടയം- 342, പത്തനംതിട്ട- 296, കാസർഗോഡ്- 257, ഇടുക്കി- 106, വയനാട്- 81 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 187 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 836, മലപ്പുറം- 903, കോഴിക്കോട്- 900, എറണാകുളം- 759, തൃശൂർ- 771, ആലപ്പുഴ- 607, കൊല്ലം- 531, പാലക്കാട്- 342, കണ്ണൂർ- 325, കോട്ടയം- 333, പത്തനംതിട്ട- 178, കാസർഗോഡ്- 236, ഇടുക്കി- 63, വയനാട്- 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Story Highlights covid test rate, kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top