ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഒക്ടോബർ ആറാം തീയതി ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബംഗളൂരു ലഹരി മരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനൂപിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്തിരുന്നു. ബംഗളൂരുവിലെ ഹോട്ടൽ ബിസിനസിനായി ബിനീഷ് കോടിയേരി വലിയ തുക നൽകിയിരുന്നതായി അനൂപ് മുഹമ്മദ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മൊഴി നൽകിയിരുന്നു. ഇത് സ്ഥിരീകരിച്ച ബിനീഷ് പക്ഷേ, ലഹരി മരുന്ന് കേസുകളെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Story Highlights Bineesh Kodiyeri, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top