ജോക്കര്‍ മാല്‍വെയര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് 17 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.
Read Also : ബജറ്റില്‍ ഒതുങ്ങുന്ന ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.
Read Also : ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നു; സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകള്‍ ഇവയാണ്.
- All Good PDF Scanner
- Mint Leaf Message-Your Private Message
- Unique Keyboard – Fancy Fonts & Free Emoticons
- Tangram App Lock
- Direct Messenger
- Private SMS
- One Sentence Translator – Multifunctional Translator
- Style Photo Collage
- Meticulous Scanner
- Desire Translate
- Talent Photo Editor – Blur focus
- Care Message
- Part Message
- Paper Doc Scanner
- Blue Scanner
- Hummingbird PDF Converter – Photo to PDF
- All Good PDF Scanner
Read Also : രാജ്യത്ത് ഇ-സിം തട്ടിപ്പ് വര്‍ധിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Read Also : സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗും ബാറ്ററി ലൈഫും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Story Highlights – Google Removes 17 Malicious Apps From Play Store Found With Joker Malware
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here