‘അന്വേഷണം അട്ടിമറിക്കാൻ നീക്കം, സിബിഐയിൽ വിശ്വാസമില്ല’; ഹത്‌റാസ് പെൺകുട്ടിയുടെ സഹോദരി

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരി ട്വന്റിഫോറിനോട്. സംഭവത്തിൽ പ്രത്യേക സംഘത്തിന്റേയോ സിബിഐയുടേയോ അന്വേഷണത്തിൽ വിശ്വാസമില്ല. പെൺകുട്ടി ബലാത്സംഗത്തിനിരയായില്ലെന്ന പൊലീസ് വാദവും സഹോദരി തള്ളി.

Read Also :‘രാജ്യത്തിന് പലതും അറിയണം’; യോഗിയുടെ പൊലീസിനെ വിറപ്പിച്ച മാധ്യമപ്രവർത്തക; ആരാണ് പ്രതിമ മിശ്ര?

ജില്ലാ മജിസ്‌ട്രേറ്റിനെതിരേയും പെൺകുട്ടിയുടെ സഹോദരി ആരോപണം ഉന്നയിച്ചു. പെൺകുട്ടിയുടെ മരണ ശേഷം ജില്ലാ മജിസ്‌ട്രേറ്റ് അധിക്ഷേപിച്ചു. മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തി. കൊവിഡ് ബാധിച്ചാണ് മരിച്ചതെങ്കിൽ മൃതദേഹം എന്ത് ചെയ്യുമായിരുന്നു എന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ചോദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് വിലക്കി. മരണ ശേഷം അവളുടെ മൃതദേഹം കാണിക്കാൻ പോലും അനുവാദം നൽകിയില്ലെന്നും സഹോദരി വെളിപ്പെടുത്തി.

Story Highlights Hathras gang rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top