ബ്രിട്ടണിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വാക്‌സിനുകൾ വിപണിയിലിറക്കുമെന്ന് റിപ്പോർട്ട്

ബ്രിട്ടനിൽ മൂന്നുമാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ വലിയ തോതിൽ വിപണിയിലിറക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിനു മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഓക്‌സ്‌ഫോർഡ് വാക്‌സിൻ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ, വാക്‌സിൻ പരീക്ഷണത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കും. മുതിർന്ന ആളുകളിലേക്ക് ആറു മാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാകത്തക്ക വിധമുള്ള സംവിധാനം ക്രമീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
വാക്‌സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തിലാക്കാന്നതിന്റെ ഭാഗമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് വാക്‌സിൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്.

വാക്‌സിന് അനുമതി ലഭിക്കുന്ന പക്ഷം വിപണിയിലിറക്കാൻ യൂറോപ്പിൽ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും ഇത്.

Story Highlights covid vaccines are expected to hit the UK in three months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top