Advertisement

ലൈഫ് മിഷൻ കേസ്; കൂടുതൽ രേഖകൾ സിബിഐക്ക് കൈമാറിയെന്ന് അനിൽ അക്കര എംഎൽഎ

October 3, 2020
2 minutes Read
anil akkara mla

ലൈഫ് മിഷൻ ഇടപാട് കേസിൽ കൂടുതൽ രേഖകൾ സിബിഐക്ക് കൈമാറിയെന്ന് അനിൽ അക്കര എംഎൽഎ. പിഡബ്ലുഡി തയാറാക്കിയ എസ്റ്റിമേറ്റ് അടക്കമാണ് നൽകിയത്. രാഷ്ട്രീയ നേതൃത്വം പങ്കുവച്ച പണം സെയ്ൻ വെഞ്ചേഴ്‌സിന്റെതാണെന്നും സിബിഐ അന്വേഷണത്തിൽ തൃപ്തനാണെന്നും എംഎൽഎ.

അതേസമയം കേസിൽ തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ കൊച്ചി ഓഫിസിൽ വിളിച്ചു വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

Read Also : അനിൽ അക്കരയ്ക്ക് ഭീഷണി; പൊലീസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് കത്തയച്ച് ടി. എൻ പ്രതാപൻ

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണം ഏറ്റെടുത്ത യൂണിടാക് സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്‌സിസ് ബാങ്ക് ശാഖയിലൂടെയാണ്. യുഎഇ കോൺസുലേറ്റിന് അക്കൗണ്ടുള്ളതും ഈ ശാഖയിലാണ്.

മാത്രമല്ല, തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതും ഈ ബാങ്കിലാണോയെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു.

Story Highlights life mission case, anil akkara mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top