Advertisement

സംസ്ഥാനത്ത് ഇന്നു മുതൽ 31 വരെ നിരോധനാജ്ഞ

October 3, 2020
Google News 2 minutes Read

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടർമാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യങ്ങളിൽ അഞ്ചു പേരിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ഇത് ബാധകമാണ്. അതേസമയം, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പരീക്ഷകൾക്കും തടസമുണ്ടികില്ല. മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നലെ നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.

Story Highlights Prohibition in 12 districts of the state from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here