ബലാത്സംഗത്തിന് ഉത്തരവാദി സർക്കാരല്ല; പെൺമക്കളെ സംസ്‌കാരത്തോടെ വളർത്തണമെന്ന് ബിജെപി എംഎൽഎ

ഹത്‌റാസ് സംഭവത്തിൽ യുപി സർക്കാരിനും പൊലീസുമെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ബല്ലിയയിലെ ബെയ്‌രിയ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ബലാത്സംഗത്തിന് ഉത്തരവാദി സർക്കാരല്ലെന്നും പെൺകുട്ടികളെ സംസ്‌കാരത്തിൽ വളർത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്. ബിജെപി എംഎൽഎയുടെ പ്രസ്താവ വിവാദത്തിലായി.

എംഎൽഎ എന്നതിനൊപ്പം താനൊരു അധ്യാപകനാണ്. ഇത്തരം സന്ദർഭങ്ങൾ തടയാൻ സർക്കാരിനാകില്ല. സംസ്‌കാരം കാത്ത് സൂക്ഷിച്ചാൽ അതിന് സാധിക്കും. ആളുകൾക്ക് സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ കടമയാണ്. അതുപോലെ കുട്ടികളിൽ സംസ്‌കാരം വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. പെൺമക്കളെ സംസ്‌കാരത്തിൽ വളർത്തണം. സംസ്‌കാരവും സർക്കാരും ചേർന്നാൽ രാജ്യത്തെ മനോഹരമാക്കാമെന്നും രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

Story Highlights BJP MLA, Surendra singh, Hathras Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top