ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന; ആർഎസ്എസിന്റെ ‘വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥ’ എന്ന് രാഹുൽ ഗാന്ധി

ബിജെപി എംഎൽഎ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന ആർഎസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥയുടെ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി വിഷയത്തിൽ ട്വീറ്റ് ചെയ്തു. ‘ആണുങ്ങൾ ബലാത്സംഗം ചെയ്യും, എന്നാൽ സ്ത്രീകളെ മൂല്യങ്ങൾ പഠിപ്പിച്ചിരിക്കണം.’ എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. പെണ്‍മക്കളെ സംസ്കാരത്തോടെ വളര്‍ത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ അവസാനപ്പിക്കാമെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞത്.
This is the filthy RSS male chauvinist mentality at work.
— Rahul Gandhi (@RahulGandhi) October 4, 2020
Men do the raping but women need to be taught good values.https://t.co/IfkRJw2IYD
ഉത്തർപ്രദേശിലെ ബല്ലിയയിലെ ബെയ്‌രിയ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ബലാത്സംഗത്തിന് ഉത്തരവാദി സർക്കാരല്ലെന്നും പെൺകുട്ടികളെ സംസ്‌കാരത്തിൽ വളർത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്.
എംഎൽഎ എന്നതിനൊപ്പം താനൊരു അധ്യാപകനാണ്. ഇത്തരം സന്ദർഭങ്ങൾ തടയാൻ സർക്കാരിനാകില്ല. സംസ്‌കാരം കാത്ത് സൂക്ഷിച്ചാൽ അതിന് സാധിക്കും. ആളുകൾക്ക് സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ കടമയാണ്. അതുപോലെ കുട്ടികളിൽ സംസ്‌കാരം വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. പെൺമക്കളെ സംസ്‌കാരത്തിൽ വളർത്തണം. സംസ്‌കാരവും സർക്കാരും ചേർന്നാൽ രാജ്യത്തെ മനോഹരമാക്കാമെന്നും രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
Story Highlights – rahul gandhi, rss, contravesrcial statement of bjp mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here