തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1119 പേര്‍ക്ക്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 149 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിലായിരുന്ന 17 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് എട്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പെരുകാവ് സ്വദേശി കൃഷ്ണന്‍ നായര്‍(83), ആനയറ സ്വദേശി അശോകന്‍(75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്ലിന്‍(72), പാറശാല സ്വദേശി രാജയ്യന്‍(80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട്(53), പാലോട് സ്വദേശിനി ജയന്തി(50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി(90), മഞ്ചവിളാകം സ്വദേശി ദേവരാജ്(55) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് പുതിയതായി 3913 പേര്‍ രോഗനിരീക്ഷണത്തിലായി. ഇതോടെ 29,785 പേര്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,921 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,594 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 880 പേര്‍ ഇന്ന് രോഗമുക്തി നേടി.
Story Highlights – Covid confirmed 1119 people In Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here