സംസ്ഥാനത്ത് ഇന്ന് 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

സംസ്ഥാനത്ത് 7527 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1081, തിരുവനന്തപുരം 943, എറണാകുളം 819, കൊല്ലം 843, തൃശൂര്‍ 791, മലപ്പുറം 721, ആലപ്പുഴ 520, കോട്ടയം 466, കണ്ണൂര്‍ 359, പാലക്കാട് 328, കാസര്‍ഗോഡ് 270, പത്തനംതിട്ട 220, വയനാട് 102, ഇടുക്കി 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 27, തിരുവനന്തപുരം 21, എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 4, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Story Highlights covid 19, coronavirus, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top