സുഹൃത്തിന്റെ ഫോട്ടോ ചേർത്തുവച്ചു; അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന് വ്യാജപ്രചാരണം

നടൻ അരിസ്റ്റോ സുരേഷിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു എന്നാണ് വ്യാപകമായി പ്രചരിച്ചത്. സുഹൃത്തിന്റെ ചിത്രവുമായി ചേർത്തുവച്ചായിരുന്നു പ്രചാരണം. ഇതിനെതിരെ അരിസ്റ്റോ സുരേഷ് തന്നെ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാർത്ത വന്നത്. സുഹൃത്ത് അതിഥിയുടേയും അരിസ്‌റ്റോയുടേയും ചിത്രം ചേർത്തുവച്ചായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. സംഭവം വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.

അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസിൽ പങ്കെടുത്ത ആളാണ് അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാൻ അതിഥി വന്നപ്പോൾ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാർത്ഥ്യം അറിയാൻ നിരവധി പേർ വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണം. മുൻപും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

Story Highlights Aristo suresh, Fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top