അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി

അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 25 കോടി ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സണ്‍ഡേ സംവാദില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി.
മൂന്ന് വാക്‌സിനുകള്‍ നിലവില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വാക്‌സിന്‍ വിജയിക്കുന്ന മുറയ്ക്കായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക. തുടക്കത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് മരുന്ന് നല്‍കേണ്ടതെന്നത് സംബന്ധിച്ച് പട്ടിക തയാറാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക് മരുന്ന് ആദ്യ ഘട്ടത്തില്‍ നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Story Highlights – India Coronavirus Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here