കണ്ണൂരിൽ പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

kannur drowned boy dead body found

പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ ഉളിക്കൽ നുച്ചിയാട് പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹം കണ്ടെത്തി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്ഫായിസും മാതാവായ താഹിറയും താഹിറയുടെ സഹോദരന്റെ മകൻ ബാസിത്തും ഒഴുകിൽ പെട്ടത്. താഹിറയുടെയും ബാസിതിന്റെയും മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു.

രണ്ട് ദിവസമായി അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഫായിസിന്റെ മൃതദേഹം കണ്ടെത്തിയത്.

Story Highlights dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top