ഇടുക്കിയിൽ വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇയാൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയിൽ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് കഴിക്കുകയായിരുന്നു. കുടുംബമായി ഇവിടെ എത്തിയ തൃശൂർ സ്വദേശിക്കൊപ്പമാണ് ഇവർ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും വഴി ഇയാളെ കറുകുറ്റിയിൽ വച്ച് ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.

Story Highlights Idukki, Chithirapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top