തൃശൂരിലേത് രാഷ്ട്രീയ കൊലപാതകം; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് മന്ത്രി എ സി മൊയ്തീൻ

തൃശൂർ ചിറ്റിലങ്ങാട് സിപിഐഎം നേതാവ് പി യു സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അറിയുന്നത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
യാതൊരു പ്രകോപനവുമില്ലാത്ത പ്രദേശമാണ് ചിറ്റിലങ്ങാട്. ചികിത്സയിലുള്ളവരുടെ ശരീരത്തിൽ നിരവധി വെട്ടും കുത്തുമുണ്ട്. പ്രതികളുടെ കയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരിന്നു. കരുതിയിരുന്ന് ചെയ്തതാകാം.സിപിഐഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സിപിഐഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആൾ കേസിൽ പ്രതിയാണ്. ഇയാൾ ഉൾപ്പെടെയുള്ളവർക്ക് ഒളിവിൽ പോകാൻ സഹായം നൽകിയവരെ പൊലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
Story Highlights – A C Moideen, CPIM, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here