ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

dk shivakumar

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. ശിവകുമാറുമായി ബന്ധപ്പെട്ട 15 ലധികം സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ബംഗളൂരുവിലെ ദൊഡലഹള്ളി, കനകപുര, സദാശിവ നഗര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് ഇന്ന് രാവിലെ മുതല്‍ സിബിഐ റെയ്ഡ് നടത്തുന്നത്.

സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് 15 ലധികം
കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.കെ. ശിവകുമാറിനെതിരെ സിബിഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

Story Highlights CBI raids multiple premises of D K Shivakumar, brother D K Suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top