Advertisement

പശ്ചിമ ബംഗാൾ സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസർക്കാർ

October 5, 2020
Google News 1 minute Read

പശ്ചിമ ബംഗാൾ സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഗൂർഖാലാൻഡ് സംസ്ഥാനം യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങൾ. ഡാർജിലിംഗ് ആസ്ഥാനമായ പുതിയ സംസ്ഥാന രൂപികരണത്തിനാണ് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ചൊവ്വാഴ്ച ഗൂർഖാലാൻഡ് രൂപികരണത്തിനായ് ഡൽഹിയിൽ യോഗം. ആഭ്യന്തരമന്ത്രാലയമാണ് യോഗം വിളിച്ചത്. ട്വന്റിഫോർ നാഷണൽ എക്‌സ്‌ക്യൂസീവ്.

നേപ്പാൾ അതിർത്തിയോട് ചേർന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കൻ ഭാഗങ്ങൾ ഉൾപ്പെടുത്തി ഗൂർഖാലാൻഡ് എന്നറിയപ്പെടുന്ന സംസ്ഥാനം രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. നേപ്പാളിന്റെ പൈതൃകം ഗൂർഖ വംശജർ ആണ് ഈ മേഖലയിൽ ഉള്ളത്. പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലർത്തുന്നവരുമാണ് എന്ന വസ്തുത മുൻ നിർത്തിയാണ് സംസ്ഥാന രൂപീകരണ നീക്കങ്ങൾ. ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച ഗൂർഖാലാൻഡ് ആവശ്യം അംഗീകരിക്കുക വഴി രാഷ്ട്രീയ നേട്ടങ്ങൾ ഈ മേഖലയിലും ജനവിഭാഗത്തിലും നേടാനുള്ള ശ്രമം കൂടിയാണ് കേന്ദ്രസർക്കാരിന്റേത്. സംസ്ഥാനങ്ങൾ വിഭജന തീരുമാനം ബില്ലായി പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിലാകും അവതരിപ്പിക്കുക. ഇതിനുള്ള സാഹചര്യം ഒരുക്കാൻ ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു. പശ്ചിമ ബംഗാൾ സർക്കാരിന്റെയും മേഖലയിലെ രഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളുമാകും യോഗത്തിൽ പങ്കെടുക്കുക. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കും. ജൂണിന് മുൻപ് സംസ്ഥാന രൂപീകരണ നടപടികൾ പൂർത്തിയാക്കി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഗൂർഖാലാൻഡ് നിയമസഭയും രൂപീകരിക്കാനാണ് ശ്രമം.

Story Highlights Gorkhaland, West bengal, Parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here