Advertisement

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 285 പേർക്ക് രോഗമുക്തി

October 5, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്.

തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17063 ആണ്. അസുഖബാധിതരായ 9499 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 422 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 6 സമ്പർക്ക ക്ലസ്റ്ററുകൾ വഴി തിങ്കളാഴ്ച കൊവിഡ് റിപ്പോർട്ട് ചെയ്തു. മെഡിക്കൽ കോളജ് ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 2, ബിആർഡി കുന്നംകുളം ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, വലപ്പാട് കോ ഓപറേറ്റീവ് ബാങ്ക് ക്ലസ്റ്റർ 1 എന്നിവയാണ് ജില്ലയിലെ ക്ലസ്റ്ററുകൾ.

മറ്റ് സമ്പർക്ക കേസുകൾ 398 ആണ്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രന്റ് ലൈൻ വർക്കർക്കും വിദേശത്തു നിന്നു വന്ന 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 24 പുരുഷൻമാരും 34 സ്ത്രീകളും 10 വയസിന് താഴെ 16 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്.

Story Highlights covid confirmed 425 more in Thrissur district today; 285 people were cured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here