ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 3 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ 3 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി.

മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും എൻഐവി പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് ജില്ലകളിൽ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകൾ മാത്രം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാൽ മതിയെന്നാണ് നിർദേശം. കൂടാതെ ആന്റിജൻ പരിശോധനകൾ കൂടുതലായി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights covid confirmed to 3 employees of Alappuzha National Virology Institute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top