ഐപിഎൽ മാച്ച് 19: ഇന്ന് ഒന്നാം സ്ഥാനത്തിനായി പോരാട്ടം; രഹാനെ കളിക്കാൻ സാധ്യത

DC RCB IPL Preview

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ 19ആം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം രണ്ടാമതും മൂന്നാമതുള്ള ടീമുകൾ ഒന്നാം സ്ഥാനത്തിനായാണ് മത്സരിക്കുക. ഇരു ടീമുകളും 4 മത്സരങ്ങളിൽ നിന്ന് മൂന്ന് മത്സരങ്ങൾ വീതം വിജയിച്ചു. ഇന്ന് വിജയിക്കുന്ന ടീം പോയിൻ്റ് ടേബിളിൽ ഒന്നാമത് എത്തും.

Read Also : കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആത്മവിശ്വാസത്തിലാണ്. ക്യാപ്റ്റൻ വിരാട് കോലി കിംഗ് കോലിയായി എന്നതു തന്നെയാണ് അവരുടെ എനർജി ബൂസ്റ്റർ. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ കൃത്യമായി പേസ് ചെയ്ത ഒരു മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ച കോലിയും ആത്മവിശ്വാസത്തിൽ തന്നെയാവും. 20കാരനായ ദേവ്ദത്ത് പടിക്കലാണ് മറ്റൊരു പ്ലസ് പോയിൻ്റ്. 4 മത്സരങ്ങളിൽ മൂന്നിലും ഫിഫ്റ്റി നേടിയ ദേവ്ദത്ത് നൽകുന്ന ഗംഭീര തുടക്കം പിന്നാലെ എത്തുന്നവർക്ക് അടിച്ചു തകർക്കാൻ അടിത്തറ നൽകുന്നു. യുസ്‌വേന്ദ്ര ചഹാലും വാഷിംഗ്ടൺ സുന്ദറും ചേർന്ന സ്പിൻ ഡിപ്പാർട്ട്മെൻ്റും മികച്ച ഫോമിലാണ്. കോലി സുന്ദറിനെ നന്നായി ഉപയോഗിക്കാൻ തുടങ്ങിയെന്നത് വളരെ പോസിറ്റീവായ ഒരു കാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ കോലിയുടെ ക്യാപ്റ്റൻസിയും മികച്ചതായിരുന്നു. എങ്കിലും ഡെത്ത് ഓവറുകളിലെ ബൗളിംഗ് ഒരു പോരായ്മയായി നിലനിൽക്കുകയാണ്. നവ്ദീപ് സെയ്നി മാത്രമാണ് ഒരു അപവാദം. സെയ്നിക്കൊപ്പം ഇസുരു ഉദാന, ഡെയിൽ സ്റ്റെയിൻ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചെങ്കിലും ഒന്നും വിജയിച്ചിട്ടില്ല. ആദം സാമ്പയുടെ മോശം ഫോമും ബാംഗ്ലൂരിൻ്റെ തലവേദനയാണ്. ഇന്ന് സാമ്പക്ക് പകരം മൊയീൻ അലി കളിച്ചേക്കാൻ സാധ്യതയുണ്ട്.

Read Also : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് 34 റണ്‍സ് വിജയം

ഡൽഹി ക്യാപിറ്റൽസും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ബാറ്റ്സ്മാന്മാരും ബൗളർമാരും ഫോമിലാണ്. ബാറ്റ്സ്മാൻ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ശ്രേയാസ് അയ്യർ ഉണ്ടാക്കുന്ന ഇംപാക്ട് ആണ് ഏറെ ശ്രദ്ധേയം. മുൻനിരയിൽ ശിഖർ ധവാൻ മാത്രമാണ് അല്പമെങ്കിലും ഫോം ഔട്ട് എന്ന് പറയാൻ കഴിയുന്നത്. ഷിംറോൺ ഹെട്‌മെയറും പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. ഓപ്പണർ പൃഥ്വി ഷായ്ക്കും മുതിർന്ന സ്പിന്നർ അമിത് മിശ്രക്കും പരുക്കേറ്റത് ഡൽഹി ക്യാമ്പിൽ നിന്നെത്തുന്ന ആശങ്കാജനകമായ വാർത്ത. ഇരുവരും കളിച്ചില്ലെങ്കിൽ പൃഥ്വിക്ക് പകരം അജിങ്ക്യ രഹാനെ എത്തിയേക്കും. മിശ്രക്ക് പകരം അക്സർ പട്ടേലിനോ ലളിത് യാദവിനോ ഇടം നൽകും. മറ്റ് മാറ്റങ്ങൾക്കുള്ള സാധ്യത വിരളമാണ്.

Story Highlights Delhi Capitals vs Royal Challengers Bangalore Preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top