വീണ്ടും ജോക്കര്‍ ആക്രമണം; ഉപയോക്താക്കളോട് 34 ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് ഗൂഗിള്‍

സ്മാര്‍ട്ട്‌ഫോണുകളെ അപകടത്തിലാക്കുന്ന ആപ്ലിക്കേഷനുകളെ പലപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കാറുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവയും മാല്‍വെയറുകള്‍ കടന്നുകൂടിയിട്ടുള്ളവയുമായ ആപ്ലിക്കേഷനുകളാകും പലപ്പോഴും പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കാറ്. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയറാണ് ഗൂഗിളിനെ പ്രതിസന്ധിയിലാക്കുന്നത്.

Read Also : ജോക്കര്‍ മാല്‍വെയര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ മാല്‍വെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മാല്‍വെയര്‍ കടന്നൂകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് 11 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് 34 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.

Read Also : ബജറ്റില്‍ ഒതുങ്ങുന്ന ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

 • All Good PDF Scanner
 • Mint Leaf Message-Your Private Message
 • Unique Keyboard Fancy Fonts & Free Emoticons
 • Tangram App Lock
 • Direct Messenger
 • Private SMS
 • One Sentence Translator Multifunctional Translator
 • Style Photo Collage
 • Meticulous Scanner
 • Desire Translate
 • Talent Photo Editor Blur focus
 • Care Message
 • Part Message
 • Paper Doc Scanner
 • Blue Scanner
 • Hummingbird PDF Converter Photo to PDF
 • All Good PDF Scanner
 • com.imagecompress.android
 • com.relax.relaxation.androidsms
 • com.file.recovefiles
 • com.training.memorygame
 • Push Message- Texting & SMS
 • Fingertip GameBox
 • com.contact.withme.texts
 • com.cheery.message.sendsms (two different instances)
 • com.LPlocker.lockapps
 • Safety AppLock
 • Emoji Wallpaper
 • com.hmvoice.friendsms
 • com.peason.lovinglovemessage
 • com.remindme.alram
 • Convenient Scanner 2
 • Separate Doc Scanner

Read Also : ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നു; സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

Read Also : രാജ്യത്ത് ഇ-സിം തട്ടിപ്പ് വര്‍ധിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Read Also : സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗും ബാറ്ററി ലൈഫും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Story Highlights Google wants you to delete these 34 apps infected by Joker malware

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top