Advertisement

‘അപ്രതീക്ഷിതമായ ഏതുതരം വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയാർ’; എയർ ചീഫ് മാർഷൽ

October 5, 2020
Google News 2 minutes Read

അപ്രതീക്ഷിതമായ ഏതുതരം വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയാറാണെന്ന് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ. ഇരട്ട പോർമുഖം ഉൾപ്പടെ സാധ്യതയുള്ള ഏത് ഏറ്റുമുട്ടലിനും ഇന്ത്യൻ വ്യോമസേന തയാറാണ്. അയൽ രാജ്യങ്ങളിൽ നിന്ന് യുദ്ധ ഭീഷണികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഏത് ഉത്തരവിനുമപ്പുറം, യുദ്ധത്തിന്റെ സകലമേഖലകളിലും കരുത്തോടെ പോരാടാനുള്ള സാമർത്ഥ്യമാണ് ഉണ്ടാവേണ്ടത്. പ്രായോഗിക തലത്തിൻ നമ്മൾ അതിന് സജ്ജരാണെന്ന് ഈ അവസരത്തിൽ നിങ്ങളോട് എനിക്ക് പറയാൻ കഴിയുമെന്നും എയർ ചീഫ് മാർഷൽ വ്യക്തമാക്കി. ദേശീയ വ്യോമസേനാദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സദാസമയവും ജാഗരൂകരായിരിക്കേണ്ട ഒരു ഘടകമാണ് വ്യോമ സേന. വരാനിരിക്കുന്ന ഏത് സംഘർഷത്തിലും വിജയം ഉറപ്പാക്കുന്ന രീതിയിലായിരിക്കും വ്യോമസേന പ്രവർത്തിക്കുക. എല്ലാ പ്രധാനപ്പെട്ട മേഖലകളിലും സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ലഡാക്ക് വളരെ ചെറിയ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

റഫാൽ വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമായത് മറ്റുള്ളവരേക്കാൾ പ്രാധാന്യം ഇന്ത്യയ്ക്ക് നൽകുമെന്നും എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ഭദൗരിയ വ്യക്തമാക്കി.

Story Highlights ‘Indian Air Force ready to face any unforeseen challenges’; Air Chief Marshal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here