ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെ ശ്രീനഗറിന് സമീപമുള്ള പാംപോര്‍ ബൈപാസിലായിരുന്നു ഭീകരരുടെ ആക്രമണം. ജമ്മുകശ്മീര്‍ പൊലീസിനൊപ്പം പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. പരുക്കേറ്റ ജവാന്മാരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പാംപോര്‍ ബൈപാസില്‍ കൂടിയുള്ള ഗതാഗതം ഏറെ നേരം നിര്‍ത്തിവച്ചു. കരസേന, ജമ്മുകശ്മീര്‍ പൊലീസ്, സിആര്‍പിഎഫ് സേനാവിഭാഗങ്ങളുടെ സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
Story Highlights – Terror attack near Kandizal Bridge in J&K’s Pampore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here