ഉത്തർപ്രദേശിൽ പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി; ദൃശ്യങ്ങൾ പകർത്തി

ഉത്തർപ്രദേശിൽ പതിനഞ്ചുകാരി കൂട്ട ബലാത്സംഗത്തിനിരയായി. മീററ്റിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലഹരി മരുന്ന് നൽകിയാണ് പെൺകുട്ടിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Story Highlights Uttarpradesh, Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top